Site icon Janayugom Online

പ്രോജക്ട് ചീറ്റ: വിവരങ്ങള്‍ മറച്ചുവയ്ക്കുന്നുവെന്ന് നമീബിയ

ഇന്ത്യയുടെ ചീറ്റ പ്രോജക്ടില്‍ ആശങ്ക പ്രകടമാക്കി നമീബിയ. ചീറ്റകളുടെ ആരോഗ്യം-അനുബന്ധ വിഷയങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും ഇന്ത്യന്‍ അധികൃതര്‍ അവ മറച്ചുവയ്ക്കുന്നതായും നമീബിയന്‍ ചീറ്റ വിദഗ്ധരെ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നമീബിയ- ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നെത്തിച്ച 20 ചീറ്റകളില്‍ കുനോ ദേശീയ പാര്‍ക്കില്‍ അവശേഷിക്കുന്നത് 10 എണ്ണം മാത്രമാണ്. ഏറ്റവുമൊടുവില്‍ ശൗര്യ എന്ന ആണ്‍ ചീറ്റ ഈമാസം 16ന് ചത്തു. കുനോയിലെ ചീറ്റകളുടെ ആരോഗ്യമടക്കമുള്ള യാതൊരു വിവരവും ലഭിക്കുന്നില്ലെന്നാണ് നമീബിയയില്‍ നിന്നുള്ള ചീറ്റ വിദഗ്ധ ലൗറി മാര്‍ക്കര്‍ പറയുന്നത്. 

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അഡ്രിയന്‍ ടോര്‍ഡിഫും ലൗറിയുടെ അഭിപ്രായം ശരിവയ്ക്കുന്നുണ്ട്. മാധ്യമ വാര്‍ത്തകള്‍ അല്ലാതെ സര്‍ക്കാര്‍ തലത്തിലുള്ള യാതൊരു വിവരവും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ടോര്‍ഡിഫ് പ്രതികരിച്ചു. കുനോ ദേശീയ പാര്‍ക്കില്‍ ചീറ്റകള്‍ ചത്തൊടുങ്ങിയ വിഷയം ആദ്യനാളുകളില്‍ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. ചീറ്റ പരിപാലനത്തില്‍ വന്ന വീഴ്ച, കാലാവസ്ഥ മാറ്റം, പരിചരണത്തിലെ അഭാവം എന്നിവയാണ് അകാല മരണത്തിന് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ സെസൈറ്റി മുഖവിലയ്ക്കെടുത്തിരുന്നില്ല. 

Eng­lish Summary;Project Chee­tah: Namib­ia says it’s with­hold­ing information
You may also like this video

Exit mobile version