Site iconSite icon Janayugom Online

പ്രോജക്ട് ടൈഗർ പദ്ധതിക്ക് ഇന്ന് 50

കടുവ സംരക്ഷണത്തിനായി ഇന്ത്യ 1973ൽ ആരംഭിച്ച പ്രോജക്ട് ടൈഗർ പദ്ധതിക്ക് ഇന്ന് 50 വയസ്. മൈസൂരുവിൽ ഇന്ന് നടക്കുന്ന ‘പ്രോജക്ട് ടൈഗർ’ 50 വർഷം പൂർത്തിയാകുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി കടുവകളുടെ ഏറ്റവും പുതിയ എണ്ണം പുറത്തുവിടും. കടുവ സംരക്ഷണത്തിനായുള്ള സർക്കാരിന്റെ കാഴ്ചപ്പാട് ‘അമൃത് കാല’ത്തിൽ എന്ന രേഖയും ചടങ്ങിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്യും. 

കടുവ, സിംഹം, പുള്ളിപ്പുലി, മഞ്ഞു പുള്ളിപ്പുലി, പ്യൂമ, ജാഗ്വാർ, ചീറ്റ എന്നീ ഏഴ് വലിയ പൂച്ചകളുടെ സംരക്ഷണത്തിലും പരിപാലനത്തിലും ഐബിസിഎ ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ന് മുതൽ മൈസൂരുവിൽ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയാണ് നടക്കുന്നത്. പദ്ധതിയുടെ സ്മരണാർത്ഥം 50 രൂപാ നാണയവും പ്രധാനമന്ത്രി പുറത്തിറക്കും.

കടുവകളുടെ സംരക്ഷണത്തിനും കുറഞ്ഞു വരുന്ന കടുവകളുടെ എണ്ണം പുനരുജ്ജീവിപ്പിക്കുന്നതിനുമായി 1973 ഏപ്രിൽ ഒന്നിന് ഇന്ത്യ പ്രോജക്ട് ടൈഗർ എന്ന പദ്ധതി ആരംഭിച്ചത്. തുടക്കത്തിൽ, 18,278 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒമ്പത് കടുവാ സംരക്ഷണ കേന്ദ്രങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. 

Eng­lish Sum­ma­ry; Project Tiger turns 50 today

You may also like this video

Exit mobile version