Site icon Janayugom Online

കേരളത്തിന്റെ ഗതാഗത താൽപര്യം സംരക്ഷിക്കുന്ന പദ്ധതി: മന്ത്രി റോഷി അഗസ്റ്റിൻ

roshy

കേരളത്തിന്റെ ഗതാഗത താൽപര്യം സംരക്ഷിക്കുന്ന പദ്ധതിയാണ് സിൽവർ ലൈനെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ. കോട്ടയം ജില്ലയിൽ നടന്ന ‘ജനസമക്ഷം സിൽവർ ലൈൻ’ വിശദീകരണ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. വികസ്വരരാജ്യങ്ങൾക്ക് വികസന രംഗത്തേക്ക് കടന്നുവരാൻ ശക്തമായ ഗതാഗതസംവിധാനം ആവശ്യമാണ്. രാജ്യത്തിന്റെ വികസനത്തിന് ഇതാവശ്യവുമാണ്. അതിനനുസരിച്ചുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കണം. സിൽവർ ലൈൻ പദ്ധതി വരുന്ന 50 വർഷത്തേക്ക് പരിപൂർണമായി നമ്മുടെ സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കാനും സാഹചര്യങ്ങൾക്കനുസരിച്ച് ഗതാഗതസൗകര്യം മെച്ചപ്പെടുത്താനും ഉപകരിക്കുന്നതാണെന്ന് വസ്തുതാപരമായി മനസിലാക്കാം. നിലവിൽ ദേശീയപാതപോലും ഗതാഗതക്കുരുക്കിന്റെ ഭാഗമായിക്കഴിഞ്ഞു. ശരാശരി 1014 മണിക്കൂർ കൊണ്ടാണ് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തെത്താനാകുക.

അതിനെയെല്ലാം അതിജീവിക്കാൻ കഴിയുന്ന ഗതാഗതസംവിധാനം വേണം.  പശ്ചാത്തല സൗകര്യം വികസിപ്പിക്കാനുള്ള നല്ല പദ്ധതിയാണിത്. തർക്കങ്ങളും വിഷയങ്ങളുമൊക്കെ പരിശോധിക്കാം. സെൻസിറ്റീവായ വിഷയങ്ങളൊന്നും പദ്ധതിയുടെ ഭാഗമായി കാണാനാകുന്നില്ല. തടസങ്ങളൊന്നും നേരിടുന്നില്ല. ഒരു മേഖലയിലും പദ്ധതി ദോഷമുണ്ടാക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. സ്വാഭാവികമായ വികസനം ഇതിലൂടെ സാധ്യമാകും.

അടിസ്ഥാന സൗകര്യവികസനരംഗത്ത് ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന വികസനമാണ് ആരോഗ്യവിദ്യാഭ്യാസ രംഗത്തടക്കം സംസ്ഥാനം കരസ്ഥമാക്കിയത്. വികസിത രാജ്യങ്ങൾക്കൊപ്പം കിടപിടിക്കുന്ന ഗതാഗത സൗകര്യമടക്കം നമ്മുക്ക് വേണ്ടതുണ്ട്. സ്വാഭാവികമായും ചില എതിർപ്പുകളുണ്ടാകും. എതിർപ്പുകൾ എന്തിനെന്ന് മനസിലാക്കാൻ പൊതുസമൂഹം തയാറാകണം. നമ്മുടെ നാട് ഇങ്ങനെപോയാൽ മതിയോയെന്ന് ആലോചിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Project to Pro­tect Ker­ala’s Trans­port Inter­est: Min­is­ter Roshi Augustine

You may like this video also

Exit mobile version