പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. 67 വയസായിരുന്നു. നടന്‍ അനുപം ഖേറാണ് സുഹൃത്തിന്റെ വിയോഗവാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. തന്റെ ആത്മസുഹൃത്ത് ജീവനോടെയില്ലെന്ന് എഴുതേണ്ടിവരുമെന്ന് താന്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിരുന്നില്ലെന്നാണ് അദ്ദേഹം കുറിച്ചു. 45 വര്‍ഷത്തെ സൗഹൃദത്തിനാണ് അന്ത്യമായത്.
നീ ഇല്ലാതെ എന്റെ ജീവിതം പഴയപോലെയാകില്ല.- അനുപം ഖേര്‍ കുറിച്ചു. സതീഷിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു. നടി കങ്കണ റണാവത്തും സതീഷ് കൗശിക്കിന് ആദരാജ്ഞലി അര്‍പ്പിച്ചു. രണ്ടു ദിവസം മുന്‍പാണ് സംവിധായകന്‍ ജാവേദ് അക്ബറിന്റെ വീട്ടില്‍ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സതീഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തിനെ ഞെട്ടിച്ചിരിക്കുകയാണ്.
जानता हूँ “मृत्यु ही इस दुनिया का अंतिम सच है!” पर ये बात मैं जीते जी कभी अपने जिगरी दोस्त #SatishKaushik के बारे में लिखूँगा, ये मैंने सपने में भी नहीं सोचा था।45 साल की दोस्ती पर ऐसे अचानक पूर्णविराम !! Life will NEVER be the same without you SATISH ! ओम् शांति! 💔💔💔 pic.twitter.com/WC5Yutwvqc
— Anupam Kher (@AnupamPKher) March 8, 2023
1956 ഏപ്രില്‍ 13ന് ജനിച്ച സതീഷ് നടന്‍, സംവിധായകന്‍, നിര്‍മാതാവ്, കൊമേഡിയന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനായത്. രാം ലഖന്‍, സാജന്‍ ചാലെ സസുരാല്‍, ജാനേ ബി ദോ യാരോ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ശേഖര്‍ കപൂറിന്റെ മിസ്റ്റര്‍ ഇന്ത്യയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രൂപ് കി റാണി, ചാരോണ്‍ കാ രാജ, ഹം ആപ്‌കെ ദില്‍ മെയ്ന്‍ രഹ്‌തെ ഹേ, തേരെ നാം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. രാകുല്‍ പ്രീത് സിങ്ങിനൊപ്പമുള്ള ഛത്രിവാലിയിലാണ് അവസാനമായി അദ്ദേഹം അഭിനയിച്ചത്. കങ്കണയുടെ എമര്‍ജന്‍സിയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം.
English Summary;Prominent Bollywood actor Satish Kaushik passed away
You may also like this video