Site icon Janayugom Online

ഈജിപ്തിലെ പ്രമുഖ ആക്ടിവിസ്റ്റിന് അഞ്ച് വര്‍ഷം തടവ്

മൂന്ന് പതിറ്റാണ്ട് കാലം ഈജിപ്ത് ഭരിച്ച ഹൊസ്നി മുബാരക്കിനെ സ്ഥാനഭ്രഷ്ടനാക്കിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖ ആക്ടിവിസ്റ്റ് അലാ അബ്ദെല്‍ ഫതാഹിന് അഞ്ചു വര്‍ഷം തടവ്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ബ്ലോഗറായ മുഹ്മദ് ’ ഓക്സിജന്‍’ ഇബ്രാഹിം, അഭിഭാഷകനായ മുഹമ്മദ് എല്‍ ബഖ്വെ എന്നിവരും സമാനകുറ്റം ചുമത്ത പ്പെട്ട് നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. തലസ്ഥാനത്തെ സ്റ്റേറ്റ് സെക്യൂരിറ്റി മിസ്ഡിമേനര്‍സ് കോടതിയിലാണ് ശിക്ഷ വിധിച്ചത്. വിട്ടുവീഴ്ചയ്ക്കുള്ള സാധ്യതയേക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോടതിയില്‍ ഇനി അപ്പീലിന് പോകാന്‍ അനുമതിയില്ല. പ്രസിഡന്റ് ഫതാഹ് അല്‍ സിസിയുടെ അനുമതി ലഭിച്ചതിന് ശേഷമായിരിക്കും വിധിയില്‍ അന്തിമ തീരുമാനമെടുക്കുക. 2014ലും ഫതാഹിന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരുന്നു. 2019ലാണ് വിട്ടയച്ചത്. 2019 സെപ്റ്റംബറില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഫതാഹിന് പുസ്തകങ്ങള്‍ വായിക്കാനോ റേഡിയോ കേള്‍ക്കാനോ സമയം നോക്കാനോ തടവറയ്ക്ക് പുറത്തുകൂടി നടക്കാനോ അനുമതി നല്‍കുന്നില്ലെന്ന് കുടുംബം പറഞ്ഞു. കോടതിയില്‍ പോകാനും കുടുംബാംഗങ്ങളെ കാണാനും മാത്രമാണ് അദ്ദേഹത്തെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നതെന്നും സഹോദരി സനാ സെ­യ്ഫ് പറഞ്ഞു.

eng­lish sum­ma­ry; Promi­nent Egypt­ian activist jailed for five years

you may also like this video;

Exit mobile version