Site iconSite icon Janayugom Online

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അജയ്‌ കുമാർ വി ബി അന്തരിച്ചു

പ്രമുഖ മനുഷ്യാവകാശ ദളിത് ആദിവാസി ‑പരിസ്ഥിതി ‑പ്രവർത്തകനായ അജയ്‌ കുമാർ വി ബി അന്തരിച്ചു. നർമ്മദ ബച്ചാവോ അന്തോളൻ, പീപ്പിൾസ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ പ്രവർത്തനം ആരംഭിച്ച അജയ്‌ കുമാർ, ന്യൂയോർക്ക് ആസ്ഥാനമാക്കിയ Alliance of Cli­mate Front-line Com­mu­ni­ties സിന്റെ അന്താരാഷ്ട്ര കൺവീനറും ‘റൈറ്സ്’ എന്ന മനുഷ്യാവകാശ സംരക്ഷണ സംഘടനയുടെ സ്ഥാപകനാണ് അദ്ദേഹം.

യുഎന്നുമായി ചേർന്ന് നിരവധി തവണ പ്രവർത്തിച്ചിട്ടുള്ള അജയ്‌ കുമാർ, കാലാവസ്ഥ വ്യതിയാനം ചർച്ചചെയ്ത cop 26, cop 29 സമ്മേളനങ്ങളിൽ പങ്കെടുത്ത് പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച അടിത്തട്ട് വീക്ഷണങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. 2024ല്‍ ബാങ്കോക്കിൽ സംഘടിപ്പിച്ച മനുഷ്യാവകാശങ്ങളും ബിസിനസും എന്ന സമ്മേളനത്തിൽ സംസാരിച്ചു.

2023ൽ ഒക്ടോബറില്‍ ശ്രീലങ്കയിൽ യുഎന്‍ സംഘടിപ്പിച്ച പരിപാടിയിലും അദ്ദേഹം സംസാരിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിലെ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ കേരളത്തിൽ ദളിത് ‑ആദിവാസി ‑മത്സ്യബന്ധന സമുദായങ്ങൾക്കായ് നിരവധി പ്രവർത്തനങ്ങൾ ഇദ്ദേഹം ചെയ്തിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കൊടുങ്ങലൂർ മുൻസിപ്പൽ ശ്മശാനത്തിൽ നടക്കും .

Exit mobile version