വിവാഹം കഴിക്കാമെന്ന വാഗ്‌ദാനം നല്‍കി വര്‍ഷങ്ങളോളം ശാരീരികമായും മാനസികമായും സാമ്പത്തികമായും പീഡിപ്പിച്ചെന്ന് ആര്‍സിബി താരം യഷ് ദയാലിനെതിരെ പരാതി. ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതിയാണ് പരാതിക്കാരി. ഉത്തർപ്രദേശ് സ്വദേശിനിയാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ഓൺലൈനായി പരാതി സമർപ്പിച്ചത്.
കഴിഞ്ഞ അഞ്ച് വർഷമായി താനും യഷും പ്രണയത്തിലായിരുന്നുവെന്നും, കുടുംബാംഗങ്ങൾക്കുൾപ്പെടെ ഭാവി വധു എന്ന നിലയിലാണ് തന്നെ പരിചയപ്പെടുത്തിയിരുന്നതെന്നും യുവതി പറഞ്ഞു. മാനസികമായും ശാരീരികമായും വൈകാരികമായും തന്നെ ഉപയോഗിച്ചശേഷം യഷ് കയ്യൊഴിഞ്ഞുവെന്നും, നിരവധി സ്ത്രീകളുമായി സമാന ബന്ധങ്ങൾ ഉള്ളതായി കണ്ടെത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. പരസ്ത്രീ ബന്ധങ്ങൾ ചോദ്യം ചെയ്തപ്പോൾ തന്നെ ഉപദ്രവിച്ചുവെന്നും യുവതി ആരോപിച്ചു.
യഷുമായി ബന്ധമുണ്ടായിരുന്നതിന് തെളിവായി ചാറ്റുകളും സ്ക്രീൻഷോട്ടുകളും, വിഡിയോ കോൾ വിവരങ്ങളും ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളും യുവതി കൈമാറിയിട്ടുണ്ട്. നീതിയുക്തമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നും യുവതി ആവശ്യപ്പെട്ടു. ഈ സീസണിൽ ഐ പി എൽ ജേതാക്കളായ ആർ സി ബി ടീമിൽ യഷ് ദയാൽ അംഗമായിരുന്നു. 15 കളികളിൽ നിന്നായി 13 വിക്കറ്റുകളാണ് യഷ് ടീമിനായി നേടിയത്.

