Site iconSite icon Janayugom Online

വാതുവെപ്പ് ആപ്പുകളുടെ പ്രചരണം; 29 താരങ്ങൾക്കെതിരെ കേസെടുത്ത് ഇഡി

അനധികൃതമായ ഓൺലൈൻ വാതുവെപ്പ് ആപ്പുകളുടെ പ്രചരണം നടത്തിയതിന് 29 താരങ്ങൾക്കെതിരെ ഇഡി കേസ് രജിസ്റ്റർ ചെയ്തു. വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി തുടങ്ങിയവരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വാതുവെപ്പ് ആപ്പുകൾക്ക് പ്രചരണം നൽകിയതിന് ഹൈദരാബാദ് പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്തതിനെ തുടർന്നാണ് ഇഡി നടപടിയെടുത്തിരിക്കുന്നത്. ബിസിനസുകാരനായ ഫനീന്ദ്ര ശര്‍മ നല്‍കിയ പരാതിയിലാണ് മിയാപൂര്‍ പൊലീസ് നടപടി. പ്രണീത, നിധി അഗര്‍വാള്‍, അനന്യ നാഗല്ല, സിരി ഹനുമന്തു, ശ്രീമുഖി, വര്‍ഷിണി സൗന്ദര്‍രാജന്‍, വാസന്തി കൃഷ്ണന്‍, ശോഭ ഷെട്ടി, അമൃത ചൗധരി, നയനി പാവനി, നേഹ പത്താന്‍, പാണ്ഡു, പത്മാവതി, വിഷ്ണു എന്നിവരുടെ പേരിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

Exit mobile version