Site iconSite icon Janayugom Online

ഗുരുവായൂർ ദേവസ്വം ത​സ്തി​ക​ക​ളി​ലേ​ക്ക്​ രണ്ടു മാസത്തിനകം സ്ഥാനക്കയറ്റം നടപ്പാക്കണം; ഹൈകോടതി

ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ൽ മാ​നേ​ജ​ര​ട​ക്കം ത​സ്തി​ക​ക​ളി​ലേ​ക്ക്​ ര​ണ്ടു മാ​സ​ത്തി​ന​കം സ്ഥാ​ന​ക്ക​യ​റ്റം ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഡി​പ്പാ​ർ​ട്​​മെന്റെ​ൽ പ്ര​മോ​ഷ​ൻ ക​മ്മി​റ്റി (ഡി​പി​സി) ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ദേ​വ​സ്വം റി​ക്രൂ​ട്ട്​​മെന്റ്​ ബോ​ർ​ഡി​നോ​ട്​ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്, ജ​സ്റ്റി​സ് വി​ജു എ​ബ്ര​ഹാം എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ടു.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​ർ 26ന് ​ന​ൽ​കി​യ സ്ഥാ​ന​ക്ക​യ​റ്റം താ​ൽ​ക്കാ​ലി​ക​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ഉ​ത്ത​ര​വ്. മൂ​ന്ന് അ​സി. ​മാ​നേ​ജ​ർ​മാ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റം സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ മാ​നേ​ജി​ങ് ക​മ്മി​റ്റി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വി​നെ​തി​രെ കേ​ര​ള ദേ​വ​സ്വം റി​ക്രൂ​ട്ട്​​മെ​ന്റ് ബോ​ർ​ഡ്​ ഫ​യ​ൽ ചെ​യ്ത അ​പ്പീ​ൽ ഹ​ര​ജി​യാ​ണ്​ കോ​ട​തി പരിഗണിച്ചത്.

റി​ക്രൂ​ട്ട്​​മെ​ന്റ് ബോ​ർ​ഡി​ന്റെ അ​പ്പീ​ൽ ഡി​വി​ഷ​ൻ​ബെ​ഞ്ച്​ തീ​ർ​പ്പാ​ക്കു​ക​യും ദേ​വ​സ്വം മാ​നേ​ജി​ങ് ക​മ്മി​റ്റി മു​ൻ അ​ഡ്​​മി​നി​സ്ട്രേ​റ്റ​ർ ന​ൽ​കി​യ അ​പ്പീ​ൽ തള്ളി. 

യോ​ഗ്യ​ത​യും ക​ഴി​വും ക​ണ​ക്കി​ലെ​ടു​ത്ത്​ നി​യ​മി​ക്കു​ന്ന സെ​ല​ക്ഷ​ൻ ത​സ്തി​ക​യി​ലേ​ക്കു​ള്ള സ്ഥാ​ന​ക്ക​യ​റ്റം റി​ക്രൂ​ട്ട്​​മെ​ന്റ് ബോ​ർ​ഡ്​ വ​ഴി​യാ​ണ് ന​ട​ത്തേ​ണ്ട​തെ​ങ്കി​ലും സീ​നി​യോ​റി​റ്റി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ൽ ദേ​വ​സ്വം മാ​നേ​ജി​ങ് ക​മ്മി​റ്റി​ക്കാ​ണ് അ​ധി​കാ​ര​മെ​ന്ന്​ ഡി​വി​ഷ​ൻ ബെ​ഞ്ച് പറഞ്ഞു.

Eng­lish summary;Promotion to Guru­vayur Devas­wom posts should be imple­ment­ed with­in two months; High Court

You may also like this video;

Exit mobile version