Site iconSite icon Janayugom Online

സ്വത്ത് തർക്കം; അമ്മയെ മർദിച്ച മകൻ അറസ്റ്റിൽ

സ്വത്ത് തർക്കത്തെത്തുടര്‍ന്ന് അമ്മയെ മർദിച്ച കേസില്‍ മകൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബിനീഷാണ് (45) അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന ബിനീഷ് അമ്മയെ മർദ്ദിക്കുകയായിരുന്നെന്നാണ് വിവരം. സ്വത്ത് എഴുതി നൽകാത്തതിൽ പ്രകോപിതനായാണ് മർദനം.കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 ന് ആയിരുന്നു സംഭവം. വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതി നൽകണമെന്നും, സ്വർണാഭരണങ്ങൾ നൽകണമെന്നും പറഞ്ഞായിരുന്നു മർദ്ദനം ഉണ്ടായത്. 75 വയസുകാരിയായ മാതാവ് മേരിയെയാണ് മര്‍ദിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version