Site iconSite icon Janayugom Online

സ്വത്ത് തര്‍ക്കം; വയോധികനെ പിന്തുടര്‍ന്നെത്തി വീട്ടിനുള്ളില്‍ വെടിവെച്ചുകൊ ന്നു

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ പട്നയില്‍ വയോധികനായ വ്യവസായിയെ വെടിവെച്ച് കൊന്നു. അക്രമികൾ പിന്തുടർന്ന് വീട്ടിനുള്ളിൽ വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതികള്‍ വീട്ടില്‍ കയറി നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു. ദനാപൂര്‍ മേഖലയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.

60 കാരനായ പരസ് റായ് വീട്ടിലേക്ക് നടക്കുമ്പോള്‍ രണ്ട് മോട്ടോര്‍ സൈക്കിളുകളിലായി ആറ് പ്രതികള്‍ പിന്തുടരുകയായിരുന്നു. നയാ തോല പ്രദേശത്തിനടുത്തെത്തിയപ്പോള്‍ അവരില്‍ മൂന്ന് പേര്‍ കാല്‍നടയായി പിന്തുടർന്നു. കൈയില്‍ തോക്ക് അടക്കമുള്ള ആയുധങ്ങൾ കൈയിൽ വെച്ച ഇവർ ഹെല്‍മെറ്റും ധരിച്ചിരുന്നു.

തന്നെ പിന്തുടരുന്നുണ്ടെന്ന് അറിയാതെ റായ് വീട്ടിലേക്ക് കയറുകയായിരുന്നു. ഉടനെ പ്രതികളിലൊരാള്‍ പുറകിൽ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. താഴെ വീണതോടെ വീണ്ടും വെടിയുതിര്‍ത്ത് ഓടി രക്ഷപ്പെട്ടു. അയല്‍ക്കാര്‍ ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചതായി പൊലീസ് സൂപ്രണ്ട് (വെസ്റ്റ്) ശരത് ആര്‍എസ് പറഞ്ഞു. റായിയുടെ കാലുകളിലും പിന്‍ഭാഗത്തും അഞ്ച് തവണ വെടിയേറ്റു. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Exit mobile version