വസ്തുനിരക്ക് പരിഷ്കരണത്തില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്ക് സംസ്ഥാനത്താണെന്നു സംസ്ഥാന തദ്ദേശസ്വയംഭരണ വകപ്പ് മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു.വസ്തുനികുതി പരിഷ്‌കരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ വര്‍ധനവാണ് വരുത്തിയതെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യഥാര്‍ഥത്തില്‍ സംസ്ഥാന ധനകാര്യ കമ്മീഷന്‍ നിര്‍ദേശിച്ച 25 ശതമാനം വര്‍ധനവ് സര്‍ക്കാര്‍ അഞ്ചു ശതമാനമായി കുറയ്ക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞുവസ്തുനികുതി പരിഷ്‌കരണം 2018‑ല്‍ നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ 2018‑ലും 2019‑ലും പ്രളയവും പിന്നീട് കോവിഡ് തീര്‍ത്ത പ്രതിസന്ധിയും മൂലം അത് 2023‑ലേക്ക് നീണ്ടു. 2018‑ല്‍ തന്നെ 25 ശതമാനം വര്‍ധന നടപ്പാക്കണമെന്ന ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ അഞ്ചുവര്‍ഷം കഴിഞ്ഞ് അഞ്ച് ശതമാനമാക്കി നടപ്പാക്കുമ്പോള്‍ അത് അന്യായമായ വര്‍ധനവാണെന്ന പ്രചരണം തെറ്റിദ്ധാരണാജനകമാണെന്നും മന്ത്രി പറഞ്ഞു.
വര്‍ധിപ്പിച്ച പെര്‍മിറ്റ് ഫീസില്‍ ഒറ്റ പൈസപോലും സര്‍ക്കാരിനുള്ളതല്ല, മുഴുവന്‍ പണവും തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ളതാണ്. നിരക്ക് വര്‍ധിപ്പിച്ചത് സര്‍ക്കാരിന് പണമുണ്ടാക്കാനാണ് എന്ന് പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണ്. ഇത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. കാലാനുസൃതമായി നിരക്ക് വര്‍ധിപ്പിക്കാത്തതിനാലാണ് ഒറ്റയടിക്ക് വര്‍ധിപ്പേണ്ട സാഹചര്യമുണ്ടായത്.
തദ്ദേശ സ്ഥാപനങ്ങളുടെ നിരന്തരമായ ആവശ്യവും അവരുടെ അവസ്ഥയും കണക്കിലെടുത്താണ് തീരുമാനം. ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത തദ്ദേശ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. ജിഎസ്ടി വന്നതും അവര്‍ക്ക് തിരിച്ചടിയായി. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ഇപ്പോള്‍ ള്‍ അതിനെ എതിര്‍ക്കുകയാണെന്നും മന്ത്രി എംബി രജേഷ് അഭിപ്രായപ്പെട്ടു
English Summary:
property tax; Minister MB Rajesh said the lowest rate in Kerala
You may also like this video: