Site iconSite icon Janayugom Online

നബിവിരുദ്ധ പരാമര്‍ശം: പ്രതിഷേധം ശക്തം; സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍

നബിവിരുദ്ധ പരാമർശത്തെ തുടർന്നുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ അതീവജാഗ്രതയിൽ. സംഘർഷങ്ങളെ തുടർന്ന് ഉത്തർപ്രദേശ് പൊലീസ് കർശന നടപടികൾ സ്വീകരിച്ചു. ഒൻപത് ജില്ലകളായി ഇതുവരെ 13 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതു വരെ 230 പേർ അറസ്റ്റിലായി.

അതേസമയം കേസിൽ പ്രതികളായവരുടെ അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെ പ്രയാഗ് രാജിൽ ഇന്ന് നടപടിയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കാൺപൂരിലും, സഹാറൻ പൂരിലും പൊളിക്കൽ നടപടിയുണ്ടാകും. സംഘർഷമുണ്ടായ ജാർഖണ്ഡിലെ റാഞ്ചിയിലും, ബംഗാളിലെ ഹൗറയിലും ജാഗ്രത തുടരുകയാണ്.

പ്രവാചകനെതിരായ ബിജെപി നേതാവിന്റെ ആക്ഷേപകരമായ പരാമർശത്തിനെതിരെ ഇന്ത്യക്ക് ഭീഷണിയുമായി അൽ ഖ്വയ്ദ രംഗത്തെത്തിയിരുന്നു.

ഗുജറാത്ത്, യുപി, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പാണ് അൽ ഖ്വയ്ദ നൽകുന്നത്. ‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ചാവേർ ആക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

Eng­lish summary;prophet ref­er­ence: Protest strong; States are on high alert

You may also like this video;

Exit mobile version