Site iconSite icon Janayugom Online

പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ; സുരക്ഷ ശക്തമാക്കുന്നു

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ അനധികൃതമായി പറത്തിയതിന് പിന്നാലെ സുരക്ഷ ശക്തമാക്കുന്നു. കഴിഞ്ഞ 28 നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ അനധികൃതമായി പറത്തിയത്. ഇതിനെ തുടർന്നാണ് ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററുകൾ പറത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ. നിരോധിത മേഖലയും സുരക്ഷാ വീഴ്ചയും അടിസ്ഥാനമാക്കിയാണ് ശുപാർശ നൽകിയിരിക്കുന്നത്.

കഴിഞ്ഞ 28 ന് വൈകിട്ട് ഏഴുമണിയോടെയാണ് സ്വകാര്യ വിമാനക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ അനധികൃതമായി ക്ഷേത്രത്തിന് മുകളിലൂടെ പറത്തിയത്. ക്ഷേത്ര ട്രസ്റ്റ് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകി. എന്നാൽ സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.

അതേസമയം വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ നിർദേശിച്ച വഴിയിലൂടെയാണ് സഞ്ചരിച്ചതെന്ന് ഏവിയേഷൻ അധികൃതർ പൊലീസിനോട് വ്യക്തമാക്കി. സൈന്യത്തിൽ നിന്ന് വിരമിച്ച പൈലറ്റുമാർ സ്വകാര്യ വിമാനക്കമ്പനികളിൽ പ്രവേശിക്കുന്നതിന് മുൻപ് ഇത്തരം പരിശീലന പറത്തലുകൾ നടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Pro­pos­al moot­ed to make Sree Pad­man­ab­haswamy tem­ple no-fly zone
You may also like this video

Exit mobile version