Site iconSite icon Janayugom Online

ഉക്രെയ്‌നില്‍ ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ നിര്‍ദേശം

ഉക്രെയ്‌നില്‍ ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ദേശീയ സുരക്ഷാ സമിതി നിര്‍ദേശം. റഷ്യ- ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ പ്രതിരോധന നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷ സാധ്യത രൂക്ഷമായ സാഹചര്യത്തില്‍ യുഎന്‍ പൊതുസഭ ബുധനാഴ്ച രാത്രി പ്രത്യേക യോഗം ചേരും.
റഷ്യയിലുള്ള പൗരന്‍മാരോട് രാജ്യം വിടാനും ഉക്രെയ്ന്‍ നിര്‍ദേശം നല്‍കി. നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ റഷ്യന്‍ ബാങ്കുകള്‍ക്ക് വിവിധ നാറ്റോ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കിഴക്കന്‍ ഉക്രെയ്‌നിലേക്ക് സൈന്യത്തെ അയച്ച റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്റെ നടപടിയെ വിമര്‍ശിച്ച് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും രംഗത്തെത്തിയിരുന്നു.

Eng­lish sum­ma­ry; Pro­pos­al to declare a month-long state of emer­gency in Ukraine

You may also like this video;

Exit mobile version