ഹിന്ദു മതത്തെയും രാജ്യത്തെയും സംരക്ഷിക്കാനെന്ന പേരില്‍ ആയിരത്തിലധികം യുവതീയുവാക്കള്‍ക്ക് ത്രിശൂലം നല്‍കി ഹൈന്ദവ സംഘടനകള്‍. നര്‍സിംഹ്ഗഡ് എന്ന സ്ഥലത്തുവച്ചുനടന്ന പൊതുപരിപാടിക്കിടെയാണ് വിശ്വഹിന്ദു പരിഷദ്, ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ യുവതീയുവാക്കള്‍ക്ക് ത്രിശൂലം കൈമാറിയത്. വന്‍ ചടങ്ങായി സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യസംരക്ഷണവും ഹിന്ദുമത സംരക്ഷണവും ഉറപ്പാക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് കൂടിയിരുന്നവര്‍ ത്രിശൂലമുയര്‍ത്തി, പ്രതിജ്ഞയെടുക്കുന്നതും വീഡിയോയില്‍ കാണാം.
This is from #Narsinghgarh, #MadhyaPradesh.#Hindutva groups Vishwa Hindu Parishad (#VHP) & #BajrangDal distributed Trishuls (tridents) among hundreds of #Hindus and administered an oath to protect religion and nation.#HateSpeech #HateCrime pic.twitter.com/T26GLtNI2t
— Hate Detector 🔍 (@HateDetectors) February 17, 2023
നേരത്തെ രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്റംഗ്ദൾ തുടങ്ങിയ വലതുപക്ഷ സംഘടനകൾ 1,100 ഓളം ഹിന്ദു പുരുഷന്മാർക്ക് ത്രിശൂലങ്ങൾ (ത്രിശൂലങ്ങൾ) വിതരണം ചെയ്തിരുന്നു, അതിനെ തുടർന്ന് ഹിന്ദു രാഷ്ട്രത്തിനായുള്ള ആഹ്വാനവും ഉണ്ടായി.
Location: Vidyadhar, Jaipur, Rajasthan
Vishwa Hindu Parishad & Bajrang Dal distributed trishuls (tridents) among 1100 young Hindu men and called for turning India into a Hindu Rashtra. pic.twitter.com/qS8DqZUppW
— HindutvaWatch (@HindutvaWatchIn) February 7, 2023
English Summary: Protect religion and country: Hindutva organizations distribute trishul to more than 100 young women, video
You may also like this video