Site iconSite icon Janayugom Online

കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതിഷേധം; കർഷക നേതാക്കളെ കസ്റ്റഡിയിലെടുത്തു പഞ്ചാബ് പൊലീസ്

പ്രതിഷേധ മാർച്ച് നടത്തിയ കർഷക നേതാക്കളെ കസ്റ്റഡിയിലെടുത്തു പഞ്ചാബ് പൊലീസ്. ചണ്ഡീഗഢിൽ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതിഷേധ മാർച്ച് നടത്തിയ കർഷക നേതാക്കളായ സർവാൻ സിങ് ഭന്ദറിനെയും ജഗ്ജിത് സിങ് ദല്ലേവാളിനെയും പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ജഗത്പുരയ്ക്ക് സമീപത്ത് വെച്ചായിരുന്നു പൊലീസ് നടപടി. കഴിഞ്ഞ വർഷം ഫെബ്രുവരി 13 മുതൽ പ്രതിഷേധിക്കുന്ന കർഷകർ തമ്പടിച്ചിരിക്കുന്ന ഖനൗരി, ശംഭു അതിർത്തിയിലേക്ക് ബാരിക്കേഡുകൾ മറികടന്ന് മാർച്ച് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു കൂട്ടം കർഷകർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും സംഘർഷം ഉണ്ടാകുകയുമായിരുന്നു. ഇതേ തുടർന്നാണ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version