വടകര താലൂക്കിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്. ബസ് കണ്ടക്ടറെ അക്രമിച്ച കേസിലെ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തൊട്ടിൽ പാലം റൂട്ടിൽ സർവീസ് നടത്തുന്ന ഹരിശ്രീ ബസ് കണ്ടക്ടർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ബസ് കണ്ടക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധം; വടകര താലൂക്കിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

