Site iconSite icon Janayugom Online

മോഡി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷനില്‍ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തു

ലേബര്‍ കോഡുകള്‍ അടക്കമുള്ള മോഡി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സമര പ്രഖ്യാപനവുമായി ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 12 ദേശീയ പണിമുടക്കിന് കേന്ദ്ര ട്രേ‍ഡ് യുണിയനുകള്‍ ആഹ്വാനം ചെയ്തു, ഗ്രാമങ്ങളിലും ബ്ലോക്ക് തലത്തിലും ഈ മാസം 16നു പ്രതിരോധ ദിനം ആചരിക്കാനുള്ള സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനത്തിന് കൺവെൻഷൻ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മോഡി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സംയുക്ത തൊഴിലാളി സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായികേന്ദ്ര ട്രേഡ് യൂണിയനുകളുടെയും മേഖലാ ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ഫെബ്രുവരി 12ന് അഖിലേന്ത്യാ പൊതു പണിമുടക്ക് നടത്തും. ഡല്‍ഹിയില്‍ ട്രേഡ് യൂണിയനുകളുടെ സംയുക്ത കൺവെൻഷനിൽ ആണ് പ്രഖ്യാപനം നടത്തിയത്.

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള ബിജെപി നീക്കം അവസാനിപ്പിക്കുക, സ്വകാര്യ കുത്തകളെ സഹായിക്കാൻ രാജ്യത്തെ ഉന്നതവിദ്യാഭ്യാസമേഖലയിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്‌ഠാൻ ബിൽ 2025 റദ്ദാക്കുക, കരട് വൈദ്യുതി ഭേദഗതി ബില്ലിൽ നിന്ന് പിന്മാറുക ഉൾപ്പെടെ ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് പ്രതിഷേധം ശക്തമാക്കുന്നത്. ഈ ആവശ്യങ്ങൾ ഉന്നയിച്ചു ഈ മാസം 16നു ഗ്രാമങ്ങളിലും ബ്ലോക്ക് തലങ്ങളിലും പ്രതിരോധ ദിനം ആചരിക്കാനുള സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനത്തിന് കൺവെൻഷൻ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version