കെട്ടിടാനുമതി നൽകിയില്ലെന്ന് ആരോപിച്ച് തുവ്വൂർ പഞ്ചായത്ത് ഓഫിസിൽ പ്രവാസിയുടെ പരാക്രമം. പഞ്ചായത്ത് ഓഫിസി തീവയ്‌ക്കാൻ ശ്രമം. ഓഫിസിൽ പെട്രോൾ ഒഴിച്ച് ജീവനക്കാർക്കു നേരെ കത്തി വീശി. പ്രവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുവാരകുണ്ട് തരിശ് വെമ്മുള്ളി മജീദിനെ ആണ് പഞ്ചായത്ത് ഓഫിസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പൊലീസ് പിടികൂടിയത്.
കെട്ടിട നിർമാണം ക്രമവൽക്കരിച്ച് നമ്പർ നൽകാത്തതിനായിരുന്നു പരാക്രമം. തീയിടുന്നതിനു മുൻപ്, പഞ്ചായത്തിൽ എത്തിയവരും ജീവനക്കാരും ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ എൽപ്പിച്ചു. പഞ്ചായത്ത് അധികൃതർ കേസ് നൽകിയിട്ടില്ല.

