പോണ്ടിച്ചേരി സർവകലാശാലയിൽ ലൈംഗികാതിക്രമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമം. പ്രതിഷേധിച്ച വിദ്യാർത്ഥിനികളെ പൊലീസും സുരക്ഷാാജീവനക്കാരും കയ്യേറ്റം ചെയ്തതായും ആരോപണമുയരുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട്, ഇന്റേണൽ കംപ്ലയിന്റ്‌സ് കമ്മിറ്റിയുടെ നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം നടന്നത്. സെക്യൂരിറ്റി ഗാർഡുകളും പൊലീസും ചേർന്ന് വിദ്യാർത്ഥികളെ വലിച്ചിഴയ്ക്കുകയും ചവിട്ടി വീഴ്ത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പൊലീസ് നടപടിയെത്തുടർന്ന് 18 എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്ത 18 പേരിൽ 14 പേരും മലയാളി വിദ്യാർത്ഥികളാണ്.
ലൈംഗികാതിക്രമത്തിനെതിരെ പ്രതിഷേധം; പോണ്ടിച്ചേരി സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമം

