നവജാത ശിശു മരിച്ചതിനെ ചൊല്ലി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രതിഷേധം. വണ്ടാനം സ്വദേശകളായ മനുവിന്റെയും, സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡില്‍ കിടന്ന് പ്രസവിച്ചെന്നുമാണ് ആരോപണം.
ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചതായിരുന്നു . രാത്രി 12.30ഓടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തി
English Summary:
Protest at Alappuzha Medical College over the death of a newborn baby
You may also like this video: