Site iconSite icon Janayugom Online

മഡൂറോയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഡല്‍ഹിയില്‍ ഇന്ന് പ്രതിഷേധ പരിപാടി

അമേരിക്ക അനധികൃതമായി തട്ടിക്കൊണ്ടു പോയി തടവില്‍ വച്ചിരിക്കുന്ന വെനസ്വലന്‍ പ്രസിഡന്റ് നിക്കോളോസ് മഡൂറോയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഡല്‍ഹിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചക്ക് 2എച്ച് കെഎസ് സുജിത് ഭവനില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ സദസില്‍ ഇടത് പാര്‍ട്ടികളും മറ്റ് മതനിരപേക്ഷ പാര്‍ട്ടികളും പങ്കെടുക്കും.വെനസ്വേലയിലെ അമേരിക്കൻ ഇടപെടൽ നിർത്തുക, രാജ്യത്തിന്റെ പരമാധികാരത്തിന് നേർക്കുള്ള അമേരിക്കയുടെ കടന്നുകയറ്റം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പൊതുയോ​ഗം സംഘടിപ്പിക്കുന്നത്. 

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും അമേരിക്ക തട്ടിക്കൊണ്ടുപോയതിനെ ഇടതു പാർടികൾ ശക്തമായി അപലപിച്ചിരുന്നു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി, എഐഎഫ്ബി ജനറൽ സെക്രട്ടറി ജി ദേവരാജൻ, രവി റായ് സിപിഐ (എംഎൽ) ലിബറേഷൻ, ആർഎസ് ദാഗർ (ആർഎസ് പി ), തിരുച്ചി ശിവ എംപി (ഡിഎംകെ), ജാവേദ് അലി ഖാൻ എംപി (എസ് പി), മനോജ് ഝാ എംപി (ആർജെഡി) സന്ദീപ് പതക് എംപി (എഎപി) തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ സംസാരിക്കും. 

Exit mobile version