Site iconSite icon Janayugom Online

ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിനു സമീപം പ്രതിഷേധം

വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഉസ്‍മാൻ ഹാദിയുടെ മരണത്തിനു പിന്നാലെ രാജ്ഷാഹിയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യലയത്തിനു സമീപം പ്രതിഷേധം. തെക്കൻ ചിറ്റഗോങ്ങിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മിഷന്‍ ഓഫിസിലേക്ക് ഒരു കൂട്ടമാളുകള്‍ അതിക്രമിച്ചുകയറാന്‍ ശ്രമിച്ചതിനു പിന്നാലെയാണ് രാജ്ഷാഹിയിലെ സംഭവം. വിദ്യാർത്ഥി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും ചിറ്റഗോങ്ങ്, ഖുൽന, രാജ്ഷാഹി എന്നിവിടങ്ങളിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷനുകൾക്കും സമീപം പ്രതിഷേധങ്ങൾ നടന്നിരുന്നു.

ബംഗ്ലാദേശിലെ ഇന്ത്യൻ ദൗത്യത്തിനും ഓഫിസുകള്‍ക്കും പുറത്തുള്ള സ്ഥിതിഗതികൾ പിരിമുറുക്കമുള്ളതാണെന്നും എല്ലാ ഇന്ത്യൻ നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ധാക്കയിലെ ഇന്ത്യൻ മിഷന്റെ ദൗത്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണികളുയരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. നയതന്ത്ര ബാധ്യതകൾക്കനുസൃതമായി ബംഗ്ലാദേശിലെ ദൗത്യങ്ങളുടെയും ഓഫിസുകളുടെയും സുരക്ഷ ഇടക്കാല സർക്കാർ ഉറപ്പാക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി ഹമീദുള്ളയെ അറിയിച്ചു. 

Exit mobile version