സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ചയ്ക്കെത്തിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയ്‌ക്കെതിരെ ജന്ദര്‍മന്ദറില്‍ പ്രതിഷേധം. പ്രതിഷേധിച്ചവരിലൊരാള്‍ ഉഷയുടെ വാഹനം തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചയാളെ പിടിച്ചുമാറ്റുകയായിരുന്നു.
ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ലൈഗിംകാരോപണമുയർത്തി പ്രതിഷേധിച്ചിരുന്ന ഗുസ്തി താരങ്ങളെ പി ടി ഉഷ വിമര്‍ശിച്ചിരുന്നു. ഇതേത്തുടർന്നാണ് ഉഷയ്ക്കെതിരെ പ്രതിഷേധമുയർന്നത്. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിന്റെ രാജിയും അറസ്റ്റും ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ സമരം പുനരാരംഭിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട്, ഒളിമ്പിക് മെഡല്‍ ജേതാക്കളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുള്‍പ്പെടുന്ന സംഘമാണ് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്നത്.
പി ടി ഉഷയുടെ വിമര്‍ശനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഗുസ്തി താരങ്ങൾ ഉയർത്തിയത്. ഐഒഎ അധ്യക്ഷയില്‍ നിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് താരങ്ങളുടെ മറുപടി. ഒരു സ്ത്രീയായിട്ടു പോലും തങ്ങളെ കേള്‍ക്കാന്‍ ഉഷ തയ്യാറായില്ലെന്ന് സാക്ഷി മാലിക് ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തിയിരുന്നു.
english summary: Protest of wrestlers against PT Usha who came to Samarapanthal
you may also like this video: