ദേശീയ റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയും പരിശീലകര്‍ക്കെതിരെയും ഉന്നയിച്ച ലൈംഗികാരോപണങ്ങളില്‍ ഉടന്‍ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനെ സമീപിച്ചു.
ലൈംഗിക പീഡനം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷയ്ക്ക് താരങ്ങള്‍ കത്ത് നല്‍കി. ദേശീയ റെസ്ലിങ് ഫെഡറേഷന്‍ പിരിച്ചുവിടണമെന്നും പ്രസിഡന്റിനെ പുറത്താക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെഡറേഷന്റെ നടത്തിപ്പിനായി താരങ്ങളുമായി ആലോചന നടത്തി പുതിയൊരു കമ്മിറ്റി രൂപീകരിക്കണമെന്നും പറയുന്നുണ്ട്. കത്തില്‍ ടോക്യോ ഒളിമ്പിക്‌സിലെ മെഡല്‍ ജേതാക്കളായ ബജ്‌രംഗ് പുനിയയും രവി ദാഹിയയും ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാക്കളായ വിനേഷ് ഫോഗട്ട്, ദീപക് പുനിയ, റിയോ ഗെയിംസ് വെങ്കല മെഡല്‍ ജേതാവായ സാക്ഷി മാലിക് എന്നിവര്‍ ഒപ്പുവെച്ചിട്ടുണ്ട്.
English Summary: Protesting star wrestlers pen letter to IOA President PT Usha
You may also like this video