Site iconSite icon Janayugom Online

പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

കേരള കാർഷിക സർവ്വകലാശാല ലേബർ അസ്സോസിയേഷൻ (എഐടിയുസി) നേതൃത്വത്തിൽ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. ഫാം തൊഴിലാളികളുടെ 2019 ൽ നടത്തേണ്ട ശമ്പളപരിഷ്ക്കരണം നടപ്പിലാക്കുക, 2014 ലെ ശമ്പള പരിഷ്ക്കരണ സേവന വ്യവസ്ഥകൾ പ്രസിദ്ധീകരിക്കുക, ഫാം തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ധർണ്ണ. എഐടിയുസി ജില്ലാ പ്രസിഡന്റ് വി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ലേബർ അസ്സോസിയേഷൻ (എഐടിയുസി) മങ്കൊമ്പ് യൂണിറ്റ് പ്രസിഡന്റ് ബി ലാലി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി ഗോപകുമാർ സ്വാഗതം പറഞ്ഞു. ഷൈജുമോൻ, ജയമ്മ, എം സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

Exit mobile version