Site iconSite icon Janayugom Online

വിഷവാതകം ശ്വസിച്ച് 4 തൊഴിലാളികൾ മരിച്ചസംഭവം ബിഹാറിൽ പ്രതിഷേധം ശക്തം

ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ സെപ്റ്റിക് ടാങ്കിനുള്ളിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയാണ് ജനക്കൂട്ടം പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ സ്വകാര്യ ക്ലിനിക്ക് നശിപ്പിക്കുകയും ആംബുലൻസിന് തീയിടുകയും പൊലീനെ ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 

ധാക്ക പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ഒരു ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനായി ഇറങ്ങിയ തൊഴിലാളികളായ അഞ്ചുപേര്‍ ബോധരഹിതരായി വീണു. ഇവരെ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലുപേര്‍ മരണപ്പെടു അതേസമയം രക്ഷപ്പെട്ട ഒരാള്‍ ചികിത്സയിലാണെന്ന് ഡിഎസ്പി കാന്തേഷ് കുമാർ മിശ്ര പറഞ്ഞു. ഡോക്ടർമാരുടെ അലംഭാവമാണ് നാല് പേരുടെ മരണത്തിന് കാരണമായത് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. കൊല്ലപ്പെട്ട തൊഴിലാളികള്‍ 18 നും 60 നും ഇടയില്‍ പ്രായമുള്ളവരാണ്.

Eng­lish Sum­ma­ry: Protests are strong in Bihar after 4 work­ers died after inhal­ing poi­so­nous gas

You may also like this video

Exit mobile version