പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ ഇന്നലെയും പ്രതിപക്ഷ പ്രതിഷേധം. എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം തുടരുകയാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ആദ്യം 12 മണി വരെയും പിന്നീട് രണ്ടു വരെയും പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ നിര്‍ത്തിവച്ചു. തുടര്‍ന്നു ചേര്‍ന്ന സഭ ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ (സാലറീസ് ആന്റ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) ഭേദഗതി ബില്‍ 2021 ചര്‍ച്ച ചെയ്ത് പാസാക്കി.
സിബിഎസ്ഇ ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ ചോദ്യത്തില്‍ സര്‍ക്കാര്‍ മാപ്പു പറയണമെന്ന ആവശ്യം നിരാകരിച്ചതോടെ പ്രതിപക്ഷം ലോക്‌സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (ഭേദഗതി)ബില്‍ 2021 ലോക്‌സഭ പാസാക്കി.
english summary; Protests continue in Parliament
you may also like this video;