Site icon Janayugom Online

ഇസ്രയേല്‍ തെരുവുകളില്‍ പ്രതിഷേധം തുടരുന്നു

ഇസ്രയേലിന്റെ തെരുവുകള്‍ കലുഷിതമാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ അധികാരം പരിമിതപ്പെടുത്താനുള്ള ഇസ്രയേല്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധ തിരയിളക്കം. പ്രധാന ഹൈവേകളും അന്താരാഷ്ട്ര വിമാനത്താവളങ്ങളും പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ ഉപരോധിച്ചുകൊണ്ടിരിക്കുന്നു.

സുപ്രീം കോടതിയുടെ അധികാരങ്ങള്‍ പരിമിധിപ്പെടുത്തിക്കൊണ്ടുള്ള നിയമഭേദഗതി ബില്ലിന് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ലമെന്ററി സഖ്യം ആദ്യ അനുമതി നല്‍കിയതിന് പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധം ശക്തമായത്. വരും ദിവസങ്ങളില്‍ രാജ്യവ്യാപകമായി സമര പരിപാടികള്‍ സംഘടിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. ജറുസലേമിലും ടെല്‍ അവിവിലും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. മോദീന്‍ നഗരത്തിലെ ഹൈവേയില്‍ ഗതാഗത തടസമുണ്ടാക്കി പ്രതിഷേധം നടത്തിയതിന് നിരവധിപ്പേരെ അറസ്റ്റ് ചെയ്തു.

ജു​ഡീ​ഷ്യ​റി​യു​ടെ പ​രി​ഷ്കാ​രം ഇ​സ്രാ​യേ​ലി​ൽ സ​മീ​പ​കാ​ല​ത്ത് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വച്ചി​രു​ന്നു. മ​ന്ത്രി​മാ​രു​ടെ തീ​രു​മാ​ന​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സു​പ്രീം​കോ​ട​തി​യു​ടെ അ​ധി​കാ​രം എ​ടു​ത്തു​ക​ള​യു​ന്ന ബി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് പാ​ർ​ല​മെ​ന്റി​ൽ പ്രാ​ഥ​മി​ക വി​ജ​യം നേ​ടി​യ​ത്. ജു​ഡീ​ഷ്യ​റി​യു​ടെ അ​ധി​കാ​രം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്നു​മാ​ത്ര​മാ​ണ് ഇ​ത്. വോ​ട്ട​ർ​മാ​രു​ടെ ആ​ഗ്ര​ഹ​ത്തി​ന് വി​രു​ദ്ധ​മാ​യി കോ​ട​തി അ​മി​ത​മാ​യ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു​വെ​ന്നാ​ണ് ഭ​ര​ണ​സ​ഖ്യത്തിന്റെ വിലയിരുത്തല്‍.

ക്രമസമാധാനം തടസപ്പെടുത്തിയതിന് 71 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തിരുന്നു. നിരവധിപ്പേര്‍ക്ക് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുകയും ചെയ്തു. തീവ്രദേശീയ വാദികളും യാഥസ്തികരും നിറഞ്ഞ നെതന്യാഹു സഖ്യം ജനകീയ രോക്ഷത്തിലേക്ക് നയിക്കുന്ന ഒരു കൂട്ടം ബില്ലുകളാണ് കഴിഞ്ഞ നാളുകളില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാജ്യം സ്വേഛാധിപത്യത്തിലേക്ക് കടക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്.

eng­lish sum­ma­ry; Protests con­tin­ue in the streets of Israel

you may also like this video;

Exit mobile version