അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ രണ്ടാമത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയ ട്രംപിനു നേരെ ബ്രിട്ടണില്‍ പ്രതിഷേധ പ്രകടനം.ട്രംപ് ചാൾസ് രാജാവുമായി കൂടിക്കാഴ്‌ച നടത്തി. വിന്‍ഡ്‌സര്‍ കൊട്ടാരത്തിലായിരുന്നു വിരുന്നും കൂടിക്കാഴ്‌ചയും. എന്നാല്‍, സുരക്ഷ നിയന്ത്രണങ്ങൾ അവഗണിച്ചും ലണ്ടനില്‍ ട്രംപ് വിരുദ്ധ റാലികള്‍ അരങ്ങേറി.
കൊട്ടാരത്തിന് സമീപവും ട്രംപ് വിരുദ്ധ പ്ലക്കാര്‍ഡുകള്‍ ഉയർത്തി പ്രതിഷേധ പ്രകടനം നടത്തി. പലസ്തീന്‍ പതാകയും കനേഡിയന്‍ പതാകയും പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രക്ഷോഭകരെത്തിയത്.നാലുപേരെ അറസ്റ്റ് ചെയ്തു. ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ബ്രിട്ടനില്‍ 30 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. യുഎസിനു പുറത്ത് മൈക്രോസോഫ്റ്റ് പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

