Site iconSite icon Janayugom Online

ഇറക്കുമതി വോട്ടിനെതിരെ കശ്മീരില്‍ പ്രതിഷേധം

കശ്മീര്‍ പിടിച്ചെടുക്കാനുള്ള ബിജെപിയുടെ കുടിലതന്ത്രത്തിനെതിരെ വ്യാപക പ്രതിഷേധം. തെരഞ്ഞെടുപ്പില്‍ തദ്ദേശിയരല്ലാത്ത 25 ലക്ഷം പേര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കാനാണ് ബിജെപിയുടെ തീരുമാനം. ഇതിനെതിരെയാണ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡ‍ിപി)യുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചത്. ഷേര്‍ ഇ കശ്മീര്‍ പാര്‍ക്കിന് സമീപമുള്ള പാര്‍ട്ടി ആസ്ഥാനത്തുനിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് സുഹൈല്‍ ബുഖാരി നേതൃത്വം നല്‍കി.

തദ്ദേശിയരല്ലാത്തവരെ ഇറക്കുമതി ചെയ്ത് ഭരണം പിടിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സുഹൈല്‍ ബുഖാരി പറഞ്ഞു. കശ്മീര്‍ ജനതയുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണ്. 2019 ഓഗസ്റ്റ് അഞ്ചിന് പ്രത്യേക അധികാരം എടുത്തുകളഞ്ഞതോടെ ജമ്മു കശ്മീര്‍ പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഏത് സാഹചര്യത്തിലായാലും തദ്ദേശിയരല്ലാത്തവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ള തിങ്കളാഴ്ച സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Eng­lish Sumam­ry: Protests in Kash­mir against import vote

You may also like this video

Exit mobile version