Site iconSite icon Janayugom Online

കര്‍ണാടകയില്‍ കലാപശ്രമം

SivamoggaSivamogga

കർണാടകയിലെ ശിവമോഗയിലുണ്ടായ ആക്രമണത്തിൽ ബജ്‌റംഗ്ദൾ പ്രവർത്തകന്‍ കൊല്ലപ്പെട്ടു. അജ്ഞാതരുടെ ആക്രമണത്തില്‍ 26കാരനായ ഹർഷയാണ് കൊല്ലപ്പെട്ടത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂളുകൾക്കും കോളജുകൾക്കും താല്കാലികമായി അവധി നൽകിയതായും അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. നാലംഗ അജ്ഞാതസംഘമാണ് തയ്യല്‍ ജോലിക്കാരനായ ഹർഷയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ ഉണ്ടായ കൊലപാതകം മുതലെടുത്ത് കലാപം സൃഷ്ടിക്കാനാണ് ഹിന്ദുത്വ സംഘടനകളുടെ ശ്രമം. ജില്ലയിലുടനീളം വ്യാപകമായി അക്രമങ്ങള്‍ നടന്നു. വിവിധ സ്ഥലങ്ങളിൽ വ്യാപകമായി കടകള്‍ അടിച്ചുതകര്‍ത്തു. വാഹനങ്ങള്‍ക്ക് തീവയ്ക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ഹിജാബ് വിവാദവുമായി കൊലപാതകത്തിന് പങ്കുണ്ടെന്ന ആരോപണം പൊലീസ് നിഷേധിച്ചു. ഹർഷയും കൊലപാതകികളും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നെന്നും വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ ഏതെങ്കിലും സംഘടനകൾക്ക് പങ്കുള്ളതായി കരുതുന്നില്ലെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Protests inten­si­fy in Shiv­a­mog­ga, with three peo­ple arrest­ed in con­nec­tion with the death of a Bajrang Dal activist

You may like this video also

Exit mobile version