Site iconSite icon Janayugom Online

അഡാനി വിഷയത്തില്‍ പ്രതിഷേധം; പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടി സാധ്യത

adaniadani

അഡാനി വിഷയത്തില്‍ പ്രതിഷേധിച്ച രാജ്യസഭാ അംഗങ്ങള്‍ക്കെതിരെ നടപടി ഉണ്ടായേക്കും. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടവും പ്രതിപക്ഷ‑ഭരണപക്ഷ പോരാട്ടത്തിന് വേദിയാകുമെന്ന് ഇതോടെ ഉറപ്പായി. ഭരണപക്ഷത്തിന് ശക്തി കുറവുള്ള രാജ്യസഭയില്‍ മോഡിക്കെതിരെ പ്രതിഷേധിച്ച അംഗങ്ങള്‍ക്കെതിരെ നടപടി എടുത്ത് പ്രതിപക്ഷത്തെ വരുതിയിലാക്കാനാണ് നീക്കം. 12 അംഗങ്ങളുടെ പേരില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാര്‍ പ്രിവിലേജ് കമ്മിറ്റിക്ക് രാജ്യസഭ പിരിയും മുമ്പ് ചെയര്‍മാന്‍ ജഗ്‍ദീപ് ധന്‍ഖര്‍ നിര്‍ദേശം നല്‍കി.

പ്രതിപക്ഷ പ്രതിഷേധത്തെ കൂടുതല്‍ ക്ഷീണിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അംഗങ്ങള്‍ക്കെതിരെ നടപടിക്കുള്ള നീക്കം. സഭയുടെ നടുത്തളത്തില്‍ സ്ഥിരമായി ഇറങ്ങി പ്രതിഷേധിക്കുക, മുദ്രാവാക്യം വിളിക്കുക, സഭാ നടപടികള്‍ മനഃപൂര്‍വം തടസപ്പെടുത്തുക, ചെയറിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതിരിക്കുക, അനുമതി നിഷേധിച്ചിട്ടും റൂള്‍ 267 പ്രകാരം പതിവായി നോട്ടീസ് നല്‍കുക തുടങ്ങിയ ആരോപണങ്ങളാണ് പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

രാജ്യസഭാ ബുള്ളറ്റിനിലാണ് പ്രിവിലേജ് കമ്മിറ്റിക്ക് വിഷയം ശുപാര്‍ശ ചെയ്തതായും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും വ്യക്തമാക്കിയിരിക്കുന്നത്.
ഒമ്പത് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെയും മൂന്ന് ആംആദ്മി അംഗങ്ങള്‍ക്കെതിരെയും അച്ചടക്ക നടപടി ഉണ്ടായേക്കും. നേരത്തെ കോണ്‍ഗ്രസ് എംപി രജനി പാട്ടീലിനെ നടപ്പു സമ്മേളത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Eng­lish Summary;Protests over Adani issue; Pos­si­ble action against oppo­si­tion members
You may also like this video

Exit mobile version