Site iconSite icon Janayugom Online

ഗുസ്തി ഫെ‍ഡറേഷന് താല്‍ക്കാലിക സമിതി

ദേശീയ ഗുസ്തി ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി താല്‍ക്കാലിക സമിതി രൂപീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട പുതിയ സമിതി കായികതാരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പുതിയ സമിതിക്ക് രൂപം നല്‍കിയത്.

ഭുപീന്ദര്‍ സിങ് ബജ്‌വയാണ് സമിതിയുടെ തലവന്‍. എം എം സോമയ, മ‌ഞ്ജുഷ കന്‍വാര്‍ എന്നിവരാണ് മറ്റംഗങ്ങള്‍. ന്യായം, സുതാര്യത, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കാനായാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നതെന്ന് ഒളിമ്പിക് അസോസിയേഷന്‍ അറിയിച്ചു. 

ഡബ്ല്യുഎഫ്ഐയുടെ പുതിയ പ്രസിഡന്റും മറ്റ് അംഗങ്ങളും ഭരണഘടനാ തത്വങ്ങള്‍ക്കും സദ്ഭരണതത്വങ്ങള്‍ക്കും വിരുദ്ധമായി ഏകപക്ഷീയ തീരുമാനങ്ങളെടുത്തുവെന്ന് അടുത്തിടെയാണ് മനസിലാക്കിയതെന്ന് ഐഒസി മേധാവി പി ടി ഉഷയുടെ കത്തില്‍ പറയുന്നു.
ലൈംഗികാതിക്രമ കേസിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിന്റെ അനുയായിയായ സഞ്ജയ് സിങ്ങിനെ പ്രസിഡന്റായി തെരഞ്ഞെടുത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സമിതിയെ സസ്പെന്‍ഡ് ചെയ്തത്. 

Eng­lish Summary;Provisional com­mit­tee for wrestling federation
You may also like this video

Exit mobile version