Site iconSite icon Janayugom Online

പിഎസ്‍സി അപേക്ഷ: അവസാന തീയതിക്കു മുൻപായി ഇനി തിരുത്തൽ വരുത്താം

പിഎസ്‍സി അപേക്ഷകളില്‍ അവസാന തീയതിയ്ക്ക് മുന്‍പായി ഇനി തിരുത്തല്‍ വരുത്താം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെയുള്ള കാലയളവിൽ ഡിക്ലറേഷൻസ് ലിങ്കിൽ വെയിറ്റേജിലും (ഭിന്നശേഷി വിഭാഗം/വിമുക്ത ഭടൻമാർ/കായിക താരങ്ങൾ/എൻസിസി മുതലായവ) പ്രിഫറൻഷ്യൽ യോഗ്യതകൾ സംബന്ധിച്ചും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുളള എഡിറ്റ് ഓപ്ഷൻ അനുവദിക്കുവാൻ കമ്മിഷൻ യോഗത്തില്‍ തീരുമാനിച്ചു. ഇതോടൊപ്പം അവസാന തീയതിക്കു മുൻപ് പ്രൊഫൈലിൽ വരുത്തുന്ന എല്ലാ മാറ്റങ്ങളും അപേക്ഷയുടെ ഭാഗമാകും. ഇതോടെ അപേക്ഷ സമർപ്പിക്കുമ്പോൾ അശ്രദ്ധമൂലമുണ്ടാകുന്ന തെറ്റുകൾ അപേക്ഷയുടെ അവസാന തീയതിക്കു മുൻപായി തിരുത്തുവാനുളള അവസരം ഉദ്യോഗാർത്ഥികൾക്ക് ഉണ്ടാകും.

Exit mobile version