പിഎസ്‌സി ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ കേസിലെ മുഖ്യപ്രതി രാജലക്ഷ്‌മിയും സഹായിയും അറസ്റ്റിൽ. രാജലക്ഷ്‌മി ഇന്നലെ വൈകിട്ട് കഴക്കൂട്ടം സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പിഎസ്‌സി ഉദ്യോഗസ്ഥയെന്ന വ്യാജേന ഓൺലൈൻ അഭിമുഖം നടത്തിയ കോട്ടയം സ്വദേശിനി ജോയ്‌സി ജോർജാണ് അറസ്റ്റിലായ മറ്റൊരാൾ. കോട്ടയത്ത് പിടിയിലായ ഇവരെ തിരുവനന്തപുരത്തെത്തിച്ച് കോടതിയിൽ ഹാജരാക്കും.
കേസിലെ മുഖ്യപ്രതി രാജലക്ഷ്‌മി അടൂരിൽ താമസിച്ചിരുന്നപ്പോൾ കുട്ടിയെ നോക്കിയിരുന്നത് ജോയ്‌സിയാണ്. ആ സമയത്ത് തുടങ്ങിയ പരിചയമാണ് തട്ടിപ്പിലേക്ക് നീണ്ടത്. പണം വാങ്ങി വാട്ട്‌സാആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാക്കിയവരെ പിഎസ്‌സി ഉദ്യോഗസ്ഥയെന്ന വ്യാജേനയാണ് ജോയ്‌സി അഭിമുഖം നടത്തിയത്.
പരാതിക്കാരുടെ വാട്ട്‌സ്ആപ്പിൽ നിന്ന് ഇവരുടെ ചിത്രം കഴിഞ്ഞ ദിവസം വീണ്ടെടുത്തതോടെയാണ് ജോയ്‌സിയുടെ ഇടപെടൽ വ്യക്തമായത്.
കേസിലെ രണ്ടാം പ്രതി രശ്‌മിയടക്കമുള്ളവർ അറസ്റ്റിലായതോടെ മറ്റ് മാർഗങ്ങളില്ലാതെയാണ് രാജലക്ഷ്‌മി കീഴടങ്ങിയത്. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കും. ഒന്നര വർഷം മുമ്പേ രാജലക്ഷ്മി തട്ടിപ്പിന് തുടക്കമിട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 80 ലക്ഷത്തിലധികം രൂപയാണ് രാജലക്ഷ്‌മിയും രശ്‌മിയും ചേർന്ന് തട്ടിയെടുത്തത്. തട്ടിയെടുത്ത പണം അക്കൗണ്ട് മുഖേനയും ബാങ്കിൽ നിന്ന് പിൻവലിച്ചും ചെലവഴിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
English Summary: PSC job scam; The main accused Rajalakshmi and his assistant were arrested
You may also like this video