Site icon Janayugom Online

പിഎസ്‌സി: പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം

കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഓ­ഫിസ് അറ്റൻഡന്റ് തുടങ്ങിയ ത­സ്തികകളിലേക്ക് ഓഗസ്റ്റ് അഞ്ച്, 19, ഈ മാസം ഒമ്പത് തീയതികളിൽ നടന്ന പൊതുപ്രാഥമിക പരീക്ഷ, വിവിധ കാരണങ്ങളാല്‍ എഴുതാന്‍ കഴിയാത്തവര്‍ക്ക് പിഎസ്‌സി ഒരു അവസരം കൂടി നല്‍കുന്നു. ഈ മാസം 23ന് നടക്കുന്ന നാലാംഘട്ട പരീക്ഷ എഴുതാനാണ് ഇവര്‍ക്ക് അവസരം ലഭിക്കുക.
പരീക്ഷാദിവസം അംഗീകൃത സർവകലാശാലകൾ/സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷയുള്ളവർ രണ്ട് പരീക്ഷകളുടെയും അ­ഡ്മിഷൻ ടിക്കറ്റ് (പരീക്ഷാതീയതി തെളിയിക്കുന്നതിന്) ഹാജരാക്കണം. അപകടം പറ്റി ചികിത്സയിലുള്ളവർ/അസുഖബാധിതർ എന്നിവർ ആശുപത്രിയി­ൽ ചികിത്സ നടത്തിയതിന്റെ ചികിത്സാ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും (നിശ്ചിത മാതൃകയിൽ ഉള്ളത്), പ്രസവസംബന്ധമായ അസുഖങ്ങൾ ഉ­ള്ളവർ ചികിത്സാ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് (നിശ്ചിത മാതൃകയിൽ ഉള്ളത്) എന്നിവ രണ്ടും ചേർത്ത് അപേക്ഷിക്കണം. 

ഗർഭിണികളായ ഉദ്യോഗാർത്ഥികളിൽ യാത്രാബുദ്ധിമുട്ടുള്ളവർ/ഡോക്ടർമാർ വിശ്രമം നിർദേശിച്ചിട്ടുള്ളവർ എന്നിവര്‍ക്ക് ആയത് തെളിയിക്കുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ചികിത്സാ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാം. പരീക്ഷാദിവസം സ്വന്തം വിവാഹം നടക്കുന്ന ഉദ്യോഗാർത്ഥികൾ, ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാ­ൻ കഴിയാത്തവർ എന്നിവര്‍ക്കും രേഖകൾ സഹിതം അപേക്ഷിച്ചാല്‍ അവസരം നല്‍കും.
ഉദ്യോഗാർത്ഥികൾ മതിയായ രേഖകൾ സഹിതം അവരവരുടെ പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പിഎസ്‌സി ജില്ലാ ഓഫിസിൽ (തിരുവനന്തപുരം ജില്ല ഒഴികെ) നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യ­ക്തി മുഖേനയോ നേരിട്ട് അ­പേക്ഷ നൽകണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പിഎസ്‌സി ആ­സ്ഥാന ഓഫിസിലെ ഇഎഫ് വിഭാഗത്തിൽ നൽകണം. ത­പാൽ/ഇ മെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 

16 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. 11ന് മുമ്പ് നൽകിയിട്ടുള്ള അപേക്ഷകൾ പരിഗണിക്കില്ല. അവർ നിഷ്കർഷിച്ചിട്ടുള്ള നിർദേശങ്ങൾ പ്രകാരം വീണ്ടും അപേക്ഷിക്കണം. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക, ഉ­ദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പ് എ­ന്നിവ പിഎസ്‌സി വെ­ബ്സൈറ്റിന്റെ ഹോം പേ­ജിൽ മസ്റ്റ് നോ എന്ന ലിങ്കിൽ പിഎസ്‌സി എ­ക്സാം അപ്ഡേറ്റ്സ് എന്ന പേ­ജിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2546260, 246 എന്ന നമ്പറിൽ ബന്ധപ്പെടണം. 

Eng­lish Sum­ma­ry: PSC: One more chance for those who could­n’t appear in the pre­lim­i­nary exam

You may also like this video

Exit mobile version