Site iconSite icon Janayugom Online

കൊക്ക കോളയും ഐസ് ടീയും പിഎസ്ജി താരങ്ങള്‍ കഴിക്കണ്ട

പിഎസ്ജി താരങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് കൊക്ക കോളയും ഐസ് ടീയും നിരോധിച്ചതായി റിപ്പോര്‍ട്ട്. പുതുതായി നിയമിച്ച ന്യൂട്രീഷന്റെ തീരുമാനമനുസരിച്ചാണ് ഇത്തരത്തിലൊരു മാറ്റം. പിഎസ്ജിയെ പൂർണമായും പ്രൊഫഷണൽ ക്ലബ്ബ് ആക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.
ഫുട്ബോള്‍ താരങ്ങളുടെ ശരീരത്തിന് നല്ലത് അല്ലാത്ത രണ്ട് പാനീയങ്ങള്‍ ആയാണ് ഇവയെ കണക്കാക്കപ്പെടുന്നത്. എന്നിട്ടും പിഎസ്ജി ക്ലബ്ബില്‍ ഇത് നിരോധിക്കാന്‍ ഇതുവരെ ആരും തയാറായിരുന്നില്ല. 

ഈ തീരുമാനം ക്ലബ്ബിന്റെ താര‌ങ്ങളെ മെച്ചപ്പെടുത്തുമെന്നാണ് ഫു­ട്ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുൻ സ്പാനിഷ് താരത്തെയാണ് പിഎസ്ജി മുഴുവൻ സമയ ന്യൂട്രീഷ്യനായി നിയമിച്ചത്. താരങ്ങളൊക്കെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്ന് ന്യൂട്രീഷന്റെ നിർദ്ദേശമുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ താരങ്ങൾ തമ്മിലുള്ള ബ­ന്ധം മികച്ചതാവും എന്നതിനൊപ്പം അവർ എന്തൊക്കെ കഴിക്കുന്നു എന്ന് മാനേജ്മെന്റിനു മനസിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.

Eng­lish Summary:PSG play­ers should not drink Coca Cola and ice tea
You may also like this video

Exit mobile version