Site iconSite icon Janayugom Online

പിഎസ്എൽവി സി 56 വിക്ഷേപിച്ചു

പിഎസ്എൽവി സി 56 വിക്ഷേപിച്ചു. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. സിംഗപ്പൂരിന്റെ ഡിഎസ്- എസ്എആര്‍ ഉപഗ്രഹവും മറ്റ് ആറ് ചെറു ഉപഗ്രഹങ്ങളുമാണ് പിഎസ്എല്‍വി ‑സി 56 ദൗത്യത്തിലുള്ളത്. ഭൂമിയില്‍ നിന്ന് 535 കിലോമീറ്റര്‍ അകലെയുള്ള നിയര്‍ ഇക്വറ്റോറിയല്‍ ഓര്‍ബിറ്റിലിലേക്കാണ് ഉപഗ്രഹം വിക്ഷേപിക്കുക. സിംഗപ്പൂരിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഡിഎസ്-എസ്എആറിന് 360 കിലോഗ്രാമാണ് ഭാരം.

ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്‌പെയ്‌സ് ഇന്ത്യയും സിംഗപ്പൂര്‍ സര്‍ക്കാരും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് വിക്ഷേപണം. സിംഗപ്പൂരിലെ വിവിധ സര്‍വകാലാശാലകളുടെയും സ്വകാര്യമേഖലയുടെയും സർക്കാർ വകുപ്പുകളുടെയും ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. വെലോക്‌സ് എഎം, ആര്‍കേഡ്, സിംഗപ്പൂരിലെ നന്യാങ് സങ്കേതിക സര്‍വകലാശാലയുടെ സ്‌കൂബ്-2, സിംഗപ്പൂര്‍ ദേശീയ സര്‍വകലാശാലയുടെ ഗലാസിയ‑2, നുസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നുലിയോണ്‍, അലീന പ്രൈവറ്റ് ലിമിറ്റഡിന്റെ ഓര്‍ബ് 12 എന്നിവയാണ് ആറ് ചെറു ഉപഗ്രഹങ്ങള്‍.

Eng­lish Sum­ma­ry: PSLV-C56 places sev­en Sin­ga­pore satel­lites into orbit
You may also like this video

Exit mobile version