ഐഎസ്ആര്‍ഒയുടെ വാണിജ്യ ദൗത്യത്തിന്റെ ഭാഗമായ പിഎസ്എല്‍വി സി56 വിക്ഷേപണം വിജയം. സിംഗപ്പൂരില്‍ നിന്നുമുള്ള ഏഴ് ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒയുടെ എസ്എസ്എല്‍വി വിക്ഷേപണവാഹനം ഭ്രമണപഥത്തിലെത്തിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്‍ സെന്ററില്‍ നിന്നും ഇന്ന് രാവിലെ ആറരയോടെയായിരുന്നു വിക്ഷേപണം. സിംഗപ്പൂര്‍ ഡിഫന്‍സ് സ്പേസ് ആന്‍ഡ് ടെക്നോളജി ഏജന്‍സിയുടെ ഡിഎസ്-എസ്എആര്‍ ഉപഗ്രഹവും രണ്ട് മൈക്രോ സാറ്റലൈറ്റുകളും നാല് നാനോ സാറ്റുകളും വഹിച്ചാണ് എസ്എസ്എല്‍വി കുതിച്ചുയര്‍ന്നത്. വിക്ഷേപണം നടന്ന് 20 മിനിറ്റിനുള്ളില്‍ ഏഴ് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കാൻ സാധിച്ചുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
english summary; PSLV-C56 launch success
you may also like this video;

