Site icon Janayugom Online

പി ടി ചാക്കോ ഫൗണ്ടേഷൻ പുരസ്ക്കാരം 
കൃഷിമന്ത്രി പി പ്രസാദിന് സമ്മാനിച്ചു

പി ടി ചാക്കോ ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഫ. എം കെ സാനു കൃഷി മന്ത്രി പി പ്രസാദിന് സമ്മാനിച്ചു. 50,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ചടങ്ങില്‍ ഫൗണ്ടേഷൻ ചെയർമാൻ ജോണി മുക്കം അധ്യക്ഷനായി. കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള മുക്കം ബേബി മെമ്മോറിയൽ ട്രോഫി സെന്റ് ഫ്രാൻസിസ് അസീസി എച്ച്എസ് അർത്തുങ്കലിന് സമ്മാനിച്ചു.

വി ആർ കൃഷ്ണ തേജ- മികച്ച ജില്ലാ കളക്ടർ, പി ജെ ജോസഫ്- ഇൻറർനാഷണൽ പവർ ലിഫ്റ്റിംഗ് ഫെഡറേഷന്റെ ഹാൾ ഓഫ് ഫെയിം അവാർഡ് ജേതാവ്, രാജീവ് വാസുദേവൻ പിള്ള- മികച്ച നിയമപാലകൻ, ഫിറോസ് അഹമ്മദ്- മികച്ച പരിസ്ഥിതി പ്രവർത്തകൻ, പി മോഹനൻ- ന്യൂസ് ഫോട്ടോഗ്രഫി, ജയ്സി ഹരി- മികച്ച ഗായിക, ജി സതീഷ് ‑മാധ്യമപ്രവർത്തനം, എ ഷൗക്കത്ത് — മാധ്യമ പ്രവർത്തനം, ബി ജോസ് കുട്ടി — മാധ്യമ പ്രവർത്തനം, ശരണ്യ സ്നേഹജൻ- മാധ്യമപ്രവർത്തനം, മോഹൻദാസ് (ഹോംഗാർഡ്)-മികച്ച ട്രാഫിക് പോലിസ്, വി ജെ തോമസ്- പവർലിഫ്റ്റിംഗ്, ആഷ് ലി അലക്സാണ്ടർ- നൂറു മീറ്റർ ഓട്ടത്തിൽ ദേശീയ റിക്കാർഡ് നേടിയ വിദ്യാർഥി എന്നിവർക്കാണ് അവാർഡ് സമ്മാനിച്ചത്.

പി പി ചിത്തരഞ്ജൻ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേഷന്‍ സെക്രട്ടറി റോയി തിയോച്ചൻ, ട്രഷറർ ഹാരിസ് രാജ, മാത്യു വാഴപ്പള്ളിൽ, സുദർശനൻ വർണം, ടോമി പുലിക്കാട്ടിൽ, ദിനേശൻ ഭാവന എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: PT Chacko Foun­da­tion award­ed the award to Agri­cul­ture Min­is­ter P Prasad

Exit mobile version