Site iconSite icon Janayugom Online

പി ​ടി തോ​മ​സി​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് നിയമസഭ

അ​ന്ത​രി​ച്ച തൃ​ക്കാ​ക്ക​ര എം​എ​ൽ​എ പി​ടി തോ​മ​സി​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് നി​യ​മ​സ​ഭ. സ്പീ​ക്ക​ർ എം ​ബി രാ​ജേ​ഷും മു​ഖ്യ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി ​ഡി സ​തീ​ശ​നും അ​നു​ശോ​ച​നം അ​റി​യി​ച്ചു. പി ​ടി തോ​മ​സിന്റെ വി​യോ​ഗം സ​ഭ​യു​ടെ പൊ​തു​വി​ലു​ള്ള ന​ഷ്ട​മാ​ണ്. ത​ന​താ​യ നി​ല​പാ​ടു​ള്ള​യാ​ളാ​യി​രു​ന്നു പി ​ടി ക​ഷ്ട​പ്പാ​ടു​ക​ൾ നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നും വ​ന്ന് സ​മൂ​ഹ​ത്തി​ലെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​യ​യാ​ളാ​ണ് പി ​ടി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി പറഞ്ഞു.

കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക, രാ​ഷ്ട്രി​യ മേ​ഖ​ല​ക​ളി​ൽ നി​റ​ഞ്ഞു​നി​ന്ന​യാ​ളാ​ണ് പി ​ടി തോ​മ​സെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി ​ഡി സ​തീ​ശ​ൻ സ്മ​രി​ച്ചു. നി​ല​പാ​ടു​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തെ വ്യ​ത്യ​സ്ത​നാ​ക്കി​യ​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ദ്യാ​ർത്ഥി, യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ലെ അ​ഗ്നി​യാ​യി​രു​ന്നു പി ​ടി ജീ​വന്റെ അ​വ​സാ​നം വ​രെ ആ ​തീ കാ​ത്തു​സൂ​ക്ഷി​ച്ചു. പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളി​ലും അ​ദ്ദേ​ഹ​ത്തി​ന് സ്വ​ന്ത​മാ​യ നി​ല​പാ​ടു​ണ്ടാ​യി​രു​ന്നു. അ​തി​ൽ പ​ല​തും വി​വാ​ദ​മാ​യെ​ങ്കി​ലും നി​ല​പാ​ടി​ൽ നി​ന്നും പി​ന്മാ​റാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് സ്മരിച്ചു.

eng­lish summary;PT Thomas’ Ded­i­ca­tion to the Leg­isla­tive Assembly

you may also like this video;

Exit mobile version