Site icon Janayugom Online

പി ടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയഷേൻ അധ്യക്ഷയാകും

പി ടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയഷേൻ അധ്യക്ഷയാകും. പത്രിക സമർപ്പണത്തിനുള്ള സമയം അവസാനിച്ചപ്പോൾ പി ടി ഉഷക്ക് എതിരാളികളില്ല. തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്ന ഡിസംബർ 10 ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നിലവിൽ രാജ്യസഭാംഗമാണ് പി ടി ഉഷ.

നേരത്തെ ഏഷ്യൻ അത്‌ലറ്റിക് ഫെഡറേഷന്‍റെയും ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്‍റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു. അത്‌ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും ഉഷ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Eng­lish Sum­ma­ry: PT Usha will be the Pres­i­dent of the Indi­an Olympic Association
You may also like this video

Exit mobile version