Site iconSite icon Janayugom Online

പബ്ജി കളിക്കുന്നത് വിലക്കി; അമ്മയെ മകൻ വെടിവച്ചു കൊന്നു

ഉത്തര്‍പ്രദേശില്‍ പബ്ജി കളിക്കുന്നത് വിലക്കിയതിന് പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ വെടിവച്ചു കൊന്നു. അച്ഛന്റെ തോക്ക് ഉപയോഗിച്ചാണ് കുട്ടി കൃത്യം നടത്തിയത്. കുട്ടി വീഡിയോ ഗെയിമിന് അടിമയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. കുട്ടിയെ കൗൺസലിങ്ങിന് വിധേയനാക്കുമെന്നും ലഖ്നൗ പൊലീസ് അറിയിച്ചു.

Eng­lish summary;Pubg banned from play­ing; The moth­er was shot and killed by her son

You may also like this video;

Exit mobile version