സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ പൊതുനിരത്തില്‍ തമ്മില്ത്തല്ലിലെത്തി. അടിയേറ്റ് കുഴഞ്ഞ് വഴിയില്‍ വീണ കുട്ടിയെ വീട്ടുകാരെത്തി ആശുപത്രിയിലെത്തിച്ചു. സ്കൂളിലുണ്ടായ തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി പത്തോടെ കുളത്തൂപ്പുഴ കൈതക്കാട് പഴയ തീപ്പെട്ടി ഓഫിസ് റോഡിലായിരുന്നു സംഭവം. കൂട്ടത്തിലൊരാളെ മറ്റു മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയും വഴിയിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പരിസരവാസികള്‍ പറഞ്ഞത്.
കുളത്തൂപ്പുഴ പൊലീസ് ഇടപെട്ട് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി സംസാരിച്ചതായാണ് വിവരം. അതേസമയം, കഴിഞ്ഞ അധ്യയനവര്‍ഷവും ഇത്തരത്തില്‍ വിദ്യാര്‍ത്ഥിസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരസ്യമായി നിരത്തിലേക്കെത്തുകയും നാട്ടുകാരിടപെട്ട് പൊലീസില്‍ ഏല്പിക്കുകയും ചെയ്തിരുന്നു.