Site iconSite icon Janayugom Online

ചെന്നിത്തലയിൽ ജനകീയ ആരോഗ്യ കേന്ദ്രം പൂർത്തിയാവുന്നു

ചെന്നിത്തല‑തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ചെന്നിത്തല കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായി ചെന്നിത്തല സൗത്ത് 17-ാം വാർഡിൽ പ്രവർത്തിക്കുന്ന കുടുംബക്ഷേമ ഉപകേന്ദ്രത്തെ ജനകീയ ആരോഗ്യ കേന്ദ്രമായി (ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ) ഉയർത്തിക്കൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തില്‍. അടിസ്ഥാന സൗകര്യ വികസന പ്രവർത്തികൾ പൂർത്തീകരിച്ച് ഉടൻ തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം അഭിലാഷ് തൂമ്പിനാത്ത് അറിയിച്ചു. 2021–22 വാർഷിക പദ്ധതി ഫണ്ടും ശുചിത്യമിഷൻ ഫണ്ടും ചേർത്ത് 6 ലക്ഷം രൂപ വിനിയോഗിച്ച് ടോയ്‌ലറ്റ് ബ്ലോക്കും, കെട്ടിടത്തിന്റെ അറ്റകുറ്റപ്പപണികളും പൂർത്തിയാക്കി.

നാഷണൽ ഹെൽത്ത് മിഷന്റെ 8 ലക്ഷം രൂപാ ചിലവഴിച്ച് സർക്കാർ അംഗീകൃത ഏജൻസിയായ കെൽ കമ്പനിയുടെ മേൽനോട്ടത്തിൽ ഫർണിഷിങ്ങും മറ്റ് അനുബന്ധ പ്രവർത്തികളും നടന്നു വരുന്നു. ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ യാഥാർഥ്യമാകുന്നതോടെ ആരോഗ്യ സേവനങ്ങൾ വൈകുന്നേരം വരെ ലഭ്യമാകുമെന്നതിനാൽ സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമാകും. പ്രാഥമിക തലത്തിൽ തന്നെ മികച്ച ചികിത്സയും മിഡ് ലെവൽ സർവ്വീസ് പ്രൊവൈഡർമാരുടെ സേവനങ്ങളും ഉറപ്പാക്കാൻ കഴിയുമെന്നതിനാൽ ജീവിത ശൈലി രോഗനിയന്ത്രണം, പകർച്ചവ്യാധി നിയന്ത്രണം, പാലിയേറ്റീവ് കെയർ, ശ്യാസ് ആശ്വാസ് ക്ലിനിക്ക്, രോഗീ സൗഹൃദവും പ്രാഥമിക പരിശോധനയും, മരുന്നുകളും ആരോഗ്യ ഉപദേശങ്ങളും ലഭ്യമാകും.

Eng­lish Sum­ma­ry: Pub­lic health cen­ter is com­plet­ed in Chennithala

Exit mobile version