Site iconSite icon Janayugom Online

ചരിത്രത്തെപ്പറ്റി പറയാൻ പൊതുപ്രവർത്തകർ മറന്ന് പോകുന്നു; ജി സുധാകരൻ

ചരിത്രത്തെപ്പറ്റി പറയാൻ ചിലപൊതുപ്രവർത്തകർ മറന്ന് പോവുകയാണെന്ന് മുൻ മന്ത്രി ജി സുധാകരൻ. കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘കേരളത്തിന്റെ സാമൂഹിക മാറ്റത്തിൽ നാടകങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. കെ പിഎസ് സിയുടെ ചരിത്രം ആധുനിക കേരളത്തിന്റെ ചരിത്രമാണ്. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ ഇടയിൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം മഹത്തായ വിപ്ലവമാണ് സൃഷ്ടിച്ചത്. നാടാകെ കത്തിപ്പടർന്ന അഗ്നിജ്വാലയായിരുന്നു അത്. അത്രയ്ക്ക് വിശേഷമുള്ള തലക്കെട്ടായിരുന്നു നാടകത്തിന് നൽകിയത്. മൂലധനത്തിന്റെ അടിമയാണ് കേരളത്തിലെ സംസ്ക്കാരം എന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മൂല്യമുള്ള വാക്യങ്ങളും വാചകങ്ങളും കൊണ്ട് സാഹിത്യം സമ്പന്നമാണ്. 

ആദ്യകാലങ്ങളിൽ സ്ത്രീ പക്ഷ നാടകങ്ങളായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. ജനങ്ങളാണ് ക്ഷേത്രങ്ങളിലെ ഉപഭോക്താക്കൾ. അവരെ തടയരുത്. ക്ഷേത്രങ്ങളുടെ ആചാരങ്ങൾക്ക് അനുസരിച്ച് കമ്മിറ്റി തീരുമാനിച്ചാൽ മതി. വിഎസ് സർക്കാരിന്റെ കാലത്ത് താൻ ദേവസ്വം ബോർഡ് മന്ത്രിയായിരുന്നപ്പോൾ വലിയമാറ്റങ്ങൾ കൊണ്ട് വന്നിരുന്നു. അന്ന് ദേവസ്വം ബോർഡിൽ പട്ടികജാതി പട്ടിക വർഗ വിഭാഗത്തിലുള്ള പ്രതിനിധികളെ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഇപ്പോഴും ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. മലബാർ ദേവസ്വം ബോർഡിൽ ഈ വിഭാഗത്തിലുള്ള വനിതകളായ രണ്ടുപേരെയും ഉൾപ്പെടുത്തി. എസ് സി, എസ് ടി വിഭാഗക്കാരെ മാറ്റിനിർത്തുന്നതും തടയുന്നതും ശരിയല്ല. 

ദേവസ്വം ബോർഡിൽ പട്ടികജാതിക്കാർക്ക് അംഗീകാരം നൽകി. ഗുരുവായൂർ ക്ഷേത്രത്തിൽ മേൽമുണ്ട് ധരിക്കാതെ കയറാമെന്ന് ഉത്തരവ് ഇറക്കി. അതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിപി വി സത്യനേശൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ സുരേഷ് സ്വാഗതം പറഞ്ഞു. ഡോ വള്ളിക്കാവ് മോഹൻദാസ്, ഡോ പി കെ ജനാർദ്ദനക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സിഎ അരുണ്‍കുമാര്‍ കലാകാരന്മാരെ ആദരിച്ചു.

Exit mobile version