കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി അടക്കം നാല് ഇന്ത്യക്കാര്‍ക്ക് പുലിറ്റ്സര്‍ പുരസ്കാരം. പത്രപ്രവര്‍ത്തനത്തിനുള്ള ഏറ്റവും വലിയ പുരസ്കാരമാണിത്. ഇന്ത്യയിലെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഇവരെ അവാര്‍ഡിന് അര്‍ഹരാക്കിയത്.
അദ്നാന്‍ അബീദി, സന്ന ഇര്‍ഷാദ് മാട്ടൂ, അമിത് ദാവെ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായ മറ്റുള്ളവര്‍. നാലുപേരും രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ ഫോട്ടോഗ്രാഫര്‍മാരാണ്. മരണാനന്തര ബഹുമതിയായിട്ടാണ് സിദ്ദീഖിക്ക് പുരസ്കാരം.
രണ്ടാം തവണയാണ് സിദ്ദീഖി പുലിറ്റ്സര്‍ പുരസ്കാരം നേടുന്നത്. ഇതിനു മുമ്പ് 2018ലാണ് അദ്ദേഹത്തിന് പുലിറ്റ്സര്‍ ലഭിച്ചത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതം പകര്‍ത്തിയ ചിത്രങ്ങള്‍ക്കായിരുന്നു പുരസ്കാരം. അദ്നാന്‍ അബീദിക്കും 2018ല്‍ പുരസ്കാരം ലഭിച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് ദുരന്തത്തിന്റെ നേര്‍ക്കാഴ്ച പകര്‍ത്തിയതിനാണ് നാലുപേരും ഇത്തവണ പുരസ്കാരത്തിന് അര്‍ഹരായത്.
പുരസ്കാരത്തിന് അര്‍ഹമായ ഡാനിഷ് സിദ്ദീഖി പകര്‍ത്തിയ ചിത്രം
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കാണ്ഡഹാറിൽ അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ 38കാരനായ സിദ്ദീഖി കൊല്ലപ്പെട്ടത്. ധീരനും ലോകത്തിന്റെ വേദനകളോട് സഹാനുഭൂതി കാണിച്ചവനെന്നും ഡാനിഷ് സിദ്ദീഖിക്ക് പുരസ്കാരം ലഭിച്ചുവെന്ന വാര്‍ത്തകളോട് അദ്ദേഹത്തിന്റെ പിതാവ് അക്തര്‍ സിദ്ദീഖി പ്രതികരിച്ചു. ഞങ്ങള്‍ അവനെക്കുറിച്ച് അഭിമാനിക്കുന്നു. സ്വന്തം തൊഴിലിലൂടെ മകന്‍ അനശ്വരനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English summary; Pulitzer Prize for four Indian photographers
You may also like this video’