നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യും. അനുമതി തേടി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. കൂടാതെ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയെടുക്കും. ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക.
ജയിലില്‍ സുനിയെ കണ്ട സമയത്ത് ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതായി അമ്മ ശോഭന പറഞ്ഞിരുന്നു. കൂടാതെ കേസിലെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് സുനി ജയിലില്‍ നിന്നും തനിക്ക് കത്ത് അയച്ചതായും ശോഭന വ്യക്തമാക്കിയിരുന്നു.
english summary; Pulsar Suni will be questioned again
you may also like this video;